കോന്നി : കേരള ശാസ്ത്ര സാഹിത്യ പരിഷത് വജ്ര ജൂബിലി പ്രവർത്തനങ്ങളോടനുബന്ധിച്ച് കോന്നി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ 2 ന് ശാസ്ത്രാവബോധ പ്രചാരണ ജാഥ നടത്തും. കലഞ്ഞൂർ ആൽത്തറ ജംഗ്ഷനിൽ നിന്നും 9 ന് ആരംഭിക്കുന്ന ജാഥ കൂടൽ, മുറിഞ്ഞകൽ, അതിരുങ്കൽ, കുളത്തുമൺ, കല്ലേലി, അരുവാപ്പുലം, പയ്യനാമൺ, കോന്നി ടൗൺ, പുളിമുക്ക്, തെങ്ങുംകാവ് എന്നീ കേന്ദ്രങ്ങൾ വഴി 7 ന്പൂങ്കാവ് ജംഗ്ഷനിൽ സമാപിക്കും. സംസ്ഥാന നിർവാഹക സമിതി അംഗം ജി. സ്റ്റാലിൻ ജാഥ ഉദ്ഘാടനം ചെയ്യും.