pgs
യോഗക്ഷേമസഭ ചെങ്ങന്നൂർ ഉപസഭ സമ്മേളനവും, കുടുംബസംഗമവും പന്തളം കൊട്ടാരം നിർവ്വാഹകസംഘം പ്രസിഡന്റ് പി.ജി. ശശികുമാരവർമ്മ ഉദ്ഘാടനം ചെയ്യുന്നു

ചെങ്ങന്നൂർ: യോഗക്ഷേമസഭ ചെങ്ങന്നൂർ ഉപസഭ സമ്മേളനവും കുടുംബസംഗമവും നടത്തി. പന്തളം കൊട്ടാരം നിർവാഹകസംഘം പ്രസിഡന്റ് പി.ജി. ശശികുമാരവർമ്മ ഉദ്ഘാടനം ചെയ്തു. ഉപസഭാ പ്രസിഡന്റ് എം.വി. നാരായണൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് കാളിദാസ ഭട്ടതിരിപ്പാട്, കൊടുപ്പുന്ന കൃഷ്ണൻ പോറ്റി, എം.ജി.പി. നമ്പൂതിരി, കെ.എസ്. രാജൻ മൂലവീട്ടിൽ, ഡോ. ശംഭു നമ്പൂതിരി, ധനഞ്ജയൻ നമ്പൂതിരി, സി.എസ്. മുരളീശങ്കർ, ജയപ്രകാശ് നമ്പൂതിരി, തളിക്കൽ മാധവൻ നമ്പൂതിരി എന്നിവർ പ്രസംഗിച്ചു. 60 വയസ് കഴിഞ്ഞ ഉപസഭാംഗങ്ങളായ പൂജാരിമാരെയും, കർമ്മരംഗത്തു മികവ് കാട്ടിയ വ്യക്തികളെയും ആദരിച്ചു.