തിരുവല്ല: യൂത്ത് കോൺഗ്രസ്‌ തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ, തിരുവല്ല താലൂക്ക് ആശുപത്രിയിലെ പാലിയേറ്റീവ് കെയർ രോഗികൾക്ക് ബെഡ് ഷീറ്റ് വിതരണം ചെയ്തു.യൂത്ത് കോൺഗ്രസ്‌ ജില്ലാ വൈസ് പ്രസിഡന്റ്‌ വിശാഖ് വെൺപാല ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ്‌ അഭിലാഷ് വെട്ടിക്കാടൻ അദ്ധ്യക്ഷത വഹിച്ചു.പാലിയേറ്റീവ് മെഡിക്കൽ ഓഫിസർ ഡോ.ജോബിൻ തോമസ്, യൂത്ത് കോൺഗ്രസ്‌ ജില്ലാ വൈസ് പ്രസിഡന്റ്‌ ജിജോ ചെറിയാൻ,ജില്ലാ ജനറൽ സെക്രട്ടറിമാരായ അഖിൽ ഓമനക്കുട്ടൻ, അരുൺ പി,അച്ചൻകുഞ്ഞ്, ജയദേവൻ എ. ജി, ജി.ശ്രീകാന്ത്, ഭാരവാഹികളായ സന്ദീപ് കുമാർ എസ്, അജ്മൽ, ബിപിൻ പി.തോമസ്, ബ്ലെസൻ പാലത്തിങ്കൽ, റെനി സൂസൻ ഫിലിപ്പ്, മനോജ്‌, ജോൺസൺ, റിജോ,റിതേഷ് ആന്റണി, വിനീത് എന്നിവർ പ്രസംഗിച്ചു.