മല്ലപ്പള്ളി : കുളത്തൂർ മഹാഭദ്രകാളി ക്ഷേത്രത്തിലെ 28 പടയണിക്ക് നാളെ ചൂട്ടുവയ്ക്കും . കുളത്തൂർ കരയിൽ താഴത്തു വീട്ടിൽ കൊട്ടാരത്തിൽ മൂത്തോമുറി കൃഷ്ണപിള്ളയും കോട്ടാങ്ങൽ കരയിൽ പുളിക്കൽ കൊട്ടാരത്തിൽ സുരേഷ് കുമാറുമാണ്‌ ചൂട്ടുവയ്ക്കുന്നത് . 21 ന് എട്ടു പടയണിക്കു ചൂട്ടുവയ്ക്കും. 22ന് ചൂട്ടു വലത്തു നടക്കും. 23,24 തീയതികളിൽ ഗണപതി കോലവും, 25,26 തീയതികളിൽ അടവിയും. 27,28 തീയതികളിൽ വലിയ പടയണി .