പന്തളം: മുട്ടാർ റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ക്രിസ്മസ് പുതുവത്സര കുടുംബ സംഗമം നടത്തി. വൈസ് പ്രസിഡന്റ് നുജുമുദ്ധീന്റെ അദ്ധ്യക്ഷതയിൽ രക്ഷാധികാരി അബ്ദുൽസലാം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി വൈ . റഹീം റാവുത്തർ ക്രിസ്മസ് സന്ദേശം നടത്തി. തോമസ് കുഞ്ഞുകുട്ടി, മുഹമ്മദ് ഷാ, നജീർ, സുനി സാമുവൽകുട്ടി, പ്രൊഫ. അബ്ദുറഹ്മാൻ, ഡോ. ഹക്കീം, മുജീബുദ്ധീൻ, ജനാർദ്ദനൻ, അഹമ്മദ് കബീർ, ജോസ് ഡാനിയൽ, നിസ ഷാജി തുടങ്ങിയവർ പ്രസംഗിച്ചു.