lap

കൊല്ലം: ഗ്രാമീണ ഗ്രന്ഥശാലകൾക്ക് ലാപ്‌ടോപ്പ്, പ്രൊജക്ടർ, സ്‌ക്രീൻ എന്നിവ വിതരണം ചെയ്യുന്ന ജില്ലാ പഞ്ചായത്തിന്റെ വെളിച്ചം പദ്ധതിയിലേക്ക് അപേക്ഷിക്കാം. ഗ്രന്ഥശാല ലെറ്റർപാഡിൽ അപേക്ഷ തയ്യാറാക്കി ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിൽ നിന്നും ലൈബ്രറി കൗൺസിലിൽ നിന്നും സമാന ആനുകൂല്യം ലഭിച്ചിട്ടില്ലെന്നുള്ള സാക്ഷ്യപത്രവും ലൈബ്രറി കൗൺസിൽ അഫിലിയേഷന്റെ പകർപ്പും സഹിതം 10 വരെ സെക്രട്ടറി, ജില്ലാ പഞ്ചായത്ത്, കൊല്ലം എന്ന മേൽ വിലാസത്തിൽ അപേക്ഷിക്കണം. അപേക്ഷയോടൊപ്പം മൊബൈൽ ഫോൺ നമ്പർ നിർബന്ധം. ഫോൺ: 9947324655.