school-
എഴുകോൺ ടെക്നിക്കൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സ്കിൽ ഡേ പ്രദർശനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.സുമലാൽ ഉദ്ഘാടനം ചെയ്യുന്നു.

കൊല്ലം : ജി.വി.എച്ച്.എസ് ആൻഡ് ടി.എച്ച്.എസിൽ വി.എച്ച്.എസ്.ഇ - എൻ.എസ്. ക്യൂ.എഫ് കോഴ്സുകൾ പരിചയപ്പെടുത്തൻ നടത്തിയ സ്കിൽ ഡേ പ്രദർശനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.സുമലാൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ജി.സുനിൽ കുമാർ അദ്ധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആതിര ജോൺസൺ, സ്കൂൾ പ്രിൻസിപ്പൽ ബിനു ജോൺ, സ്റ്റാഫ് സെക്രട്ടറി സുജിത് , നേതാജി നഗർ അസോസിയേഷൻ പ്രസിഡന്റ് എസ്.പുരുഷോത്തമൻ, കരിയർ മാസ്റ്റർ സന്തോഷ് തുടങ്ങിയവർ പ്രസംഗിച്ചു.