1-
തങ്ങൾ കുഞ്ഞ് മുസലിയാർ പാർക്കിന്റെ ട്രാഫിക് സ്റ്റേഷനോട് ചേർന്നുള്ള ഭാഗത്തെ കാട് വെട്ടിത്തെളിക്കുന്നു

കൊല്ലം: വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ പിടിച്ചെടുത്ത വാഹനങ്ങളിലെയും തങ്ങൾ കുഞ്ഞ് മുസലിയാർ പാർക്കിലെയും കാട് വെട്ടിത്തെളിക്കൽ പ്രവൃത്തികൾക്ക് തുടക്കമായി.

കാടുമൂടിയത് കാരണം ട്രാഫിക് സ്റ്റേഷനിലും പരിസരത്തുമെത്തുന്നവർ ഇഴജന്തുഭീഷണയിലാണെന്ന് കേരളകൗമുദി റിപ്പോർട്ട് ചെയ്‌തതിന്

പിന്നാലെയാണ് കോർപ്പറേഷന്റെ നടപടി.

തങ്ങൾകുഞ്ഞ് മുസലിയാർ പാർക്കിൽ ട്രാഫിക് സ്റ്റേഷനോട് ചേർന്നുള്ള ഭാഗമാണ് ഇന്നലെ വെട്ടിത്തെളിച്ചത്. ഇന്നും നാളെയുമായി പാർക്കും പരിസരവും പൂർണമായി വൃത്തിയാക്കും. നിർമ്മാണവും ഉദ്ഘാടനവുമൊക്കെ കഴിഞ്ഞ് രണ്ടര വർഷം പിന്നിട്ടിട്ടും പാർക്ക് തുറന്ന് കൊടുക്കാൻ കോർപ്പറേഷന് കഴിഞ്ഞിട്ടില്ല. പാർക്കിന്റെ പരിപാലനം കോർപ്പറേഷന് ബാദ്ധ്യതയായി തീർന്നിട്ടുണ്ട്. പരിപാലനവും നടത്തിപ്പ് ചുമതലയും കരാർ വഴി നൽകിയാൽ കോർപ്പറേഷന്റെ തലവേദന കുറയുമെങ്കിലും ഇത്തരം നടപടികളെക്കുറിച്ച് അധികൃതർ ഇനിയും ആലോചിച്ചിട്ടില്ലെന്നാണ് ആക്ഷേപവും ശക്തമാണ്.

തങ്ങൾകുഞ്ഞ്

മുസലിയാർ പാർക്ക്

 നിർമ്മാണം : അമൃത് പദ്ധതിയിൽ

 ചെലവ് : 90.49 ലക്ഷം

 പൂർത്തിയായത് : 2019 മേയ്