ഓച്ചിറ: ആധാരം എഴുത്ത് അസോസിയേഷൻ ഓച്ചിറ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓച്ചിറ സബ് രജിസ്ട്രാർ ഓഫീസിന് മുന്നിൽ നടന്ന ധർണ സി. ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. 7ന് തിരുവനന്തപുരത്ത് നടക്കുന്ന തൊഴിൽ സംരക്ഷണ റാലിയുടെ മുന്നോടിയായാണ് സംസ്ഥാന വ്യാപകമായി സബ് രജിസ്ട്രാർ ഓഫീസുകൾക്ക് മുന്നിൽ ധർണ നടത്തിയത്.
ഷിജു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വേണുകുമാർ സ്വാഗതം പറഞ്ഞു. ഓച്ചിറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കൃഷ്ണകുമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അജ്മൽ, ദിലീപ് ശങ്കർ, യൂണിറ്റ് സെക്രട്ടറി എം.എ.നാസർ, ജില്ലാ കമ്മിറ്റി അംഗം ആർ.എസ്. അനിൽകുമാർ, യൂണിറ്റ് ജോയിൻ സെക്രട്ടറി വി. വി.പ്രമീള തുടങ്ങിയവർ സംസാരിച്ചു.