alappad
മഹാത്മാഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയ്ക്കായി നീർത്തടാധിഷ്ഠിത പദ്ധതി രേഖ തയ്യാറാക്കുന്നതിന്റെ ഭാഗമായി ആലപ്പാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിയ 'നീരുറവ്, നീർത്തട നടത്തം' സി.ആർ മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: മഹാത്മാഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയ്ക്കായി നീർത്തടാധിഷ്ഠിത പദ്ധതി രേഖ തയ്യാറാക്കുന്നതിന്റെ ഭാഗമായി ആലപ്പാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിയ 'നീരുറവ്, നീർത്തട നടത്തം' സി.ആർ മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് യു.ഉല്ലാസ് അദ്ധ്യക്ഷനായി. സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ഷിജി, ഹജിത, മായ, ഗ്രാമപഞ്ചായത്തംഗങ്ങളായ പ്രേമചന്ദ്രൻ, പ്രസീതകുമാരി, ഉദയകുമാരി, സരിതാ ജനകൻ, ബി.ഡി.ഒ സക്കീർഹുസൈൻ, ജോ.ബി.ഡി.ഒ മനോഹർ, എൻ.ആർ.ജി.എസ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.