
കൊല്ലം: സംസ്ഥാന സർക്കാരിന്റെ മീറ്റ് പ്രോഡക്ട് ഒഫ് ഇന്ത്യ ഏരൂർ വിളക്കുപാറയിൽ 15 കോടി രൂപ ചെലവിൽ സ്ഥാപിച്ച മൂല്യ വർദ്ധിത ഇറച്ചി ഉത്പന്ന സംസ്കരണ പ്ലാന്റിന്റെ ഉദ്ഘാടനം നാളെ വൈകിട്ട് 4ന് മന്ത്രി ജെ.ചിഞ്ചുറാണി നിർവഹിക്കും.
പി.എസ്.സുപാൽ എം.എൽ.എ അദ്ധ്യക്ഷനാകും. എൻ.കെ.പ്രേമചന്ദ്രൻ എം.പി മുഖ്യപ്രഭാഷണം നടത്തും. മുൻ മന്ത്രി കെ.രാജു ആദ്യ വിൽപ്പന നടത്തും. എം.ഡി ഡോ. എ.എസ്. ബിജുലാൽ റിപ്പോർട്ട് അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം.കെ.ഡാനിയേൽ, അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധ രാജേന്ദ്രൻ, ഏരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.അജയൻ, കാഷ്യു വികസന കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ, ജില്ലാ - ഗ്രാമ - ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. എം.പി.ഐ ചെയർപേഴ്‌സൺ കമല സദാനന്ദൻ സ്വാഗതവും ഡയറക്ടർ ബോർഡ് അംഗം ആലിച്ചൻ ആറൊന്നിൽ നന്ദിയും പറയും.
പത്രസമ്മേളനത്തിൽ മന്ത്രി ജെ.ചിഞ്ചുറാണി, പി.എസ്.സുപാൽ എം.എൽ.എ, എം.പി.ഐ ചെയർപേഴ്‌സൺ കമല സദാനന്ദൻ, എം.ഡി ഡോ. എ.എസ്.ബിജുലാൽ എന്നിവർ പങ്കെടുത്തു.