ayyapan-
കൊല്ലം പുതിയകാവ് ദേവസ്വത്തിന്റെ സഹകരണത്തോടെ അയ്യപ്പസേവാസമാജം റെയിൽവേ സ്റ്റേഷന് സമീപം ആരംഭിച്ച സേവാകേന്ദ്രത്തിന്റെ ഉദ്ഘാടനം ശബരിമല മുൻ മേൽശാന്തി ഇടമന ഇല്ലത്ത് എൻ.ബാലമുരളി നിർവഹിക്കുന്നു

കൊല്ലം : അയ്യപ്പഭക്തർക്കായി കൊല്ലം പുതിയകാവ് ദേവസ്വത്തിന്റെ സഹകരണത്തോടെ അയ്യപ്പസേവാസമാജം റെയിൽവേ സ്റ്റേഷന് സമീപം ആരംഭിച്ച സേവാകേന്ദ്രത്തിന്റെ ഉദ്ഘാടനം ശബരിമല മുൻ മേൽശാന്തി ഇടമന ഇല്ലത്ത് എൻ.ബാലമുരളി നിർവഹിച്ചു.

പ്ലാസ്റ്റിക് വിമുക്ത ശബരിമല എന്ന ആശയം നിറവേറ്റാൻ കെട്ട് നിറയ്ക്കുമ്പോൾ പ്ലാസ്റ്റിക് ഇല്ലെന്ന് ഉറപ്പ് വരുത്തണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ മുൻ ഡി.എഫ്.ഒയും ബാലഗോകുലം മേഖല അദ്ധ്യക്ഷനുമായ എൻ.എസ്.ഗിരീഷ് ബാബു പറഞ്ഞു. ശബരിമല അയ്യപ്പസേവാസമാജം ജില്ലാ സെക്രട്ടറി മങ്ങാട് സുനിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറിമാരായ ജയൻ പട്ടത്താനം, തെക്കേകാവ് മോഹൻ, ബി.എം.എസ്.നേതാവ് ഡി.മണി, സമാജം സെക്രട്ടറി ഗോകുലൻ മഠത്തിൽ, രുഗ്മിണി അമ്മ, ഗുരുസ്വാമിമാരായ ഭദ്രൻ, ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. ശബരിമല യാത്ര സംബന്ധിച്ച വിവരങ്ങൾ, വൈദ്യസഹായം, വിരിവയ്ക്കൽ, അംബുലൻസ്, അന്നദാനം എന്നീ സേവനങ്ങൽ സേവാകേന്ദ്രത്തിൽ ലഭ്യമാണ്.