കൊല്ലം: കൊട്ടാരക്കരയിൽ പോക്സോ കോടതിയുടെ(ഫാസ്റ്റ് ട്രാക് കോടതി) ഉദ്ഘാടനം മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിച്ചു. തൃക്കണ്ണമംഗലിൽ കോടതി സമുച്ചയത്തിലാണ് പുതിയ കോടതി പ്രവർത്തിക്കുക. ജില്ലാ പ്രിൻസിപ്പൽ ജഡ്ജ് എം.ബി.സ്നേഹലതയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൊടിക്കുന്നിൽ സുരേഷ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം.കെ.ഡാനിയേൽ, നഗരസഭ ചെയർമാൻ എ.ഷാജു, അഡീഷണൽ സെഷൻസ് കോടതി ജഡ്ജ് ജി.അനിൽകുമാർ, കുടുംബ കോടതി ജഡ്ജ് ഹരി.ആർ.ചന്ദ്രൻ, ഫാസ്ട്രാക് കോടതി ജഡ്ജ് ടി.ആർ.റീനാദാസ്, സബ് ജഡ്ജ് സന്ദീപ് കൃഷ്ണ, സി.ആർ.രാജശ്രീ, സി.ബി.രാജേഷ്, പി.ഐഷാപോറ്റി, ബാർ അസോസിയേഷൻ പ്രസിഡന്റ് ആർ.സുനിൽകുമാർ, സെക്രട്ടറി ആർ.അജി, ജോസ് ഡാനിയേൽ എന്നിവർ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.സുമാലാൽ, ജില്ലാ പഞ്ചായത്തംഗം ബ്രിജേഷ് എബ്രഹാം, എസ്.പുഷ്പാനന്ദൻ, സതീഷ് ചന്ദ്രൻ എന്നിവർ പങ്കെടുത്തു.