കൊല്ലം : ആലാട്ട്കാവ് ഡിവിഷനിലെ പൊൻപുലരി കുടുംബശ്രീ യൂണിറ്റിൽ ലക്ഷങ്ങളുടെ തിരിമറി നടത്തിയ സി.പി.എം നേതാക്കളെ ചോദ്യംചെയ്യാൻ വിളിപ്പിക്കുക പോലും ചെയ്യാതെ ക്രൈംബ്രാഞ്ച് കേസ് അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് ആരോപിച്ചു. കേസ് അട്ടിമറിക്കാനുള്ള ഗൂഢശ്രമത്തിലാണ് സി.പി.എം. ഇതിന് പൊലീസ് കൂട്ട് നിൽക്കുകയാണ്. വ്യക്തമായ തെളിവുകൾ ഹാജരാക്കിയിട്ടും പ്രതികൾ സി.പി.എമ്മുകാർ ആയതിനാൽ ശരിയായ രീതിയിൽ കേസ് അന്വേഷിക്കാത്തതിനെതിരെ കോൺഗ്രസ് വീണ്ടും സമര രംഗത്തിറങ്ങുമെന്നും
അദ്ദേഹം പറഞ്ഞു.