bhinna

കൊല്ലം: അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി നാളെ ജില്ലാ പഞ്ചായത്തിന്റെയും സാമൂഹിക നീതി വകുപ്പിന്റെയും ജില്ലാ സാമൂഹ്യ നീതി ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തിൽ തേവള്ളി രാമവർമ്മ ക്ലബ് ഓഡി​റ്റോറിയത്തിൽ 'ഉണർവ് 2022' നടത്തും. രാവിലെ 8.30ന് സബ് കളക്ടർ മുകുന്ദ് ഠാക്കൂർ പതാക ഉയർത്തും. രാവിലെ 9.30ന് മന്ത്റി കെ.എൻ.ബാലഗോപാൽ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം.കെ.ഡാനിയേൽ അദ്ധ്യക്ഷനാകും. വൈകിട്ട് 5ന് സമാപന സമ്മേളനം കെ.ഡാനിയേൽ ഉദ്ഘാടനം ചെയ്യും. അനിൽ.എസ്.കല്ലേലിഭാഗം അദ്ധ്യക്ഷനാകും.