phot
പുനലൂർ മിനി സിവിൽ സ്റ്റേഷനിൽ ആരംഭിച്ച ആർ.ഡി.ഓഫീസിന്റെ പ്രവർത്തനോദ്ഘാടനം മന്ത്രി കെ.രാജൻ നിർവഹിക്കുന്നു. എൻ.കെ.പ്രേമചന്ദ്രൻ എം.പി,പി.എസ്.സുപാൽ എം.എൽ.എ, ജില്ല കളക്ടർ അഫ്സാന പവർവീൺ തുടങ്ങിയവർ സമീപം

പുനലൂർ: സംസ്ഥാനത്ത് ഡിജിറ്റിൽ റീ സർവേ പൂർത്തിയാകുമ്പോൾ എന്റെ ഭൂമി പദ്ധതിയിൽ രജിസ്റ്റർ ചെയ്താൽ ജനങ്ങളുടെ ഭൂമിയെ സംബന്ധിച്ചുള്ള പൂർണ വിവരങ്ങൾ അറിയാനും അതുവഴി ജനങ്ങൾക്ക് പരാതികൾ നൽകി പരിഹാരം കണ്ടെത്താനും കഴിയുമെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു. പുനലൂർ ടി.ബി.ജംഗ്ഷനിലെ പൊതുമരാമത്ത് വകുപ്പിന്റെ കെട്ടിടത്തിൽ പ്രവർത്തിച്ച് വന്ന ആർ.ഡി.ഓഫീസ് കച്ചേരി റോഡിലെ മിനി സിവിൽ സ്റ്റേഷനിലേക്ക് മാറ്റി സ്ഥാപിച്ചതിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ ഒരു ഡിജിറ്റലൈസേഷൻ വെയിൻ ഉണ്ടാക്കും. റവന്യൂ വകുപ്പ് സംസ്ഥാനത്തെ വിവിധ വകുപ്പുകളുമായി ഏകോപിച്ച് വിവരങ്ങൾ ഡിജിറ്റലൈസേഷനിലാക്കും. ഇതിനായി 1200 യന്ത്രങ്ങൾ വാങ്ങും. ഭൂമിയുടെ തരം മാറ്റലിൽ ഏജന്റുമാരുടെ ഇടപെടീൽ ഒഴുവാക്കും. വൻ തോതിൽ ഭൂമി കൈയ്യടക്കി വച്ചിരിക്കുന്നത് പിടിച്ചെടുത്ത് അത് ഭൂരഹിതർക്ക് നൽകും. ഭൂമിയും വീടുമില്ലാത്തവർ സംസ്ഥാനത്തുണ്ടാകരുത് എന്ന ലക്ഷ്യത്തോടെ ജനങ്ങൾക്കൊപ്പം നിൽക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പി.എസ്.സുപാൽ എം.എൽ.എ അദ്ധ്യക്ഷനായി. എൻ.കെ.പ്രേമചന്ദ്രൻ എം.പി, നഗരസഭ ചെയർപേഴ്സൺ നിമ്മി എബ്രഹാം, ഉപാദ്ധ്യക്ഷൻ വി.പി.ഉണ്ണികൃഷ്ണൻ, സി.പി.എം പുനലൂർ ഏരിയ സെക്രട്ടറി എസ്.ബിജു,കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി.വിജയകുമാർ, എ.ഡി.എം ആർ.ബീന റാണി,തടിക്കാട് ഗോപാലകൃഷ്ണൻ, സന്തോഷ് കെ.തോമസ്, എബ്രാഹം മാത്യൂ, കെ.ബാബു, കുതിരച്ചിറ രാജേന്ദ്രൻ, ആർ.രജ്ഞിത്ത്, ഷൈൻ ബാബു തുടങ്ങിയവർ സംസാരിച്ചു. ജില്ല കളക്ടർ അഫ്സാന പർവീൺ സ്വാഗതവും പുനലൂർ ആർ.ഡി.ഒ.ബി.ശശികുമാർ നന്ദിയും പറഞ്ഞു.