vimala-
സി.ബി.എസ്.ഇ സ്കൂൾ കലോത്സവത്തിൽ വിജയം നേടിയ ചാത്തന്നൂർ കാരംകോട് വിമല സെൻട്രൽ സ്കൂളിലെ വിദ്യാർത്ഥികൾ സ്കൂൾ ഡയക്ടർക്കും ആദ്ധ്യാപകർക്കുമൊപ്പം

കൊല്ലം : സംസ്ഥാന സി.ബി.എസ്.ഇ സ്കൂൾ കലോത്സവത്തിൽ ചാത്തന്നൂർ കാരംകോട് വിമല സെൻട്രൽ സ്കൂളിന് ഉജ്വലവിജയം. ഇടുക്കി കാർമ്മൽ സി.എം.ഐ പബ്ലിക് സ്കൂളിൽ നടന്ന കലോത്സവത്തിൽ ജെ.എസ്.ഗൗതം പെൻസിൽ ഡ്രോയിംഗ് വിഭാഗത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഗ്രൂപ്പ് ഡാൻസ്, ഗിത്താർ, മോഹിനിയാട്ടം, നാടോടി നൃത്തം, ശാസ്ത്രീയ സംഗീതം, മോണോആക്ട്, പ്രസംഗം (ഇംഗ്ലീഷ് ), മലയാളം പദ്യം ചൊല്ലൽ എന്നീ ഇനങ്ങളിൽ എ ഗ്രേഡ് ഉൾപ്പെടെ 79 പോയിന്റ് കരസ്ഥമാക്കി. വിജയം നേടിയ വിദ്യാർത്ഥികളെ സ്കൂൾ ഡയക്ടർ ഫാ.സാമുവൽ പഴവൂർ പടിക്കൽ, പ്രിൻസിപ്പൽ ടോം മാത്യു, വൈസ് പ്രിൻസിപ്പൽ എബി എബ്രഹാം, ആർട്സ് കോ ​- ഓഡിനേറ്റർമാരായ കെ.വി.വന്ദന, ഗോപകുമാർ എന്നിവർ അനുമോദിച്ചു.