
കൊല്ലം: ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പ് 10, 11 തീയതികളിൽ കൊട്ടാരക്കര ചെങ്ങമനാട് ഓഡിറ്റോറിയത്തിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. കേരളാ സ്പോർട്സ് കൗൺസിലിന്റെയും കേരളാ ഒളിംപിക് കമ്മിറ്റിയുടെയും അംഗീകാരമുള്ള ജില്ലാ കരാട്ടെ അസോസിയേഷനാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. 10ന് സബ് ജൂനിയർ, കേഡറ്റ് ടൂർണമെന്റും 11ന് ജൂനിയർ അണ്ടർ 21, ടൂർണമെന്റും നടക്കും. എൻട്രി നൽകേണ്ട അവസാന തീയതി 5ന് വൈകിട്ട് 5. കരാട്ടെ അഭ്യസിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും നേരിട്ട് എൻട്രി അനുവദിക്കും. ഫോൺ: 8137050746.