കൊല്ലം: സുപ്രീംകോടതി വിധി നടപ്പാക്കുന്നതിൽ ഇ.പി.എഫ് അധികൃതർ വരുത്തുന്ന കാലവിളംബം തൊഴിലാളികൾക്ക് തിരിച്ചടിയാകുമെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി ചൂണ്ടിക്കാട്ടി.
കേരള പത്രപ്രവർത്തക യൂണിയന്റെയും സീനിയർ ജേർണലിസ്റ്റ് യൂണിയൻ കേരളയുടെയും ജില്ലാഘടകങ്ങൾ സംയുക്തമായി സംഘടിപ്പിച്ച 'ഇ.പി.എഫ്, സുപ്രീംകോടതി വിധി; നിർവഹണവും പ്രശ്‌നങ്ങളും' സെമിനാർ പ്രസ്‌ക്ലബ് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സീനിയർ ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന സെക്രട്ടറി കെ.രാജൻബാബു മോഡറേറ്ററായി. പി.എഫ്.റീജിയണൽ കമ്മിഷണർ പി.പ്രണവ്, ഇ.പി.എഫ് പെൻഷണേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എസ്.ഷാനവാസ്, കെ.എസ്.എഫ്.ഇ റിട്ട.സീനിയർ മാനേജർ ജി.അനി എന്നിവർ സംസാരിച്ചു. പ്രസ്‌ക്ലബ് പ്രസിഡന്റ് ജി.ബിജു സ്വാഗതവും സീനിയർ ജേർണലിസ്റ്റ് യൂണിയൻ ജില്ലാപ്രസിഡന്റ് എസ്.അശോക് കുമാർ നന്ദിയും പറഞ്ഞു.