കൊല്ലം: വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചാത്തന്നൂർ ചന്തമുക്കിൽ ഓമന വിലാസത്തിൽ ശ്രീജിത്താണ് (20) ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. ഓൺലൈൻ ചാറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് വശീകരിച്ച് നിരവധി തവണ ലൈംഗികമായി ചൂഷണം ചെയ്തു. 29ന് പെൺകുട്ടിയെ ബൈക്കിൽ കയറ്റി ബീച്ചിലും മറ്റും കൊണ്ടുപോയ ശേഷം റെയിൽവേ സ്റ്റേഷന് സമീപമുള്ള പൊളിഞ്ഞുകിടക്കുന്ന കെട്ടിടത്തിലെത്തിച്ച് പീഡിപ്പിച്ചു. തുടർന്ന് വീട്ടിലെത്തിയ പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ മാതാവാണ് പൊലീസിൽ പരാതി നൽകിയത്. പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തത്. സ്റ്റേഷൻ ഇൻസ്‌പെക്ടർ ജി.അരുണിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.