കൊല്ലം: പത്ത് വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണനല്ലൂർ മൊട്ടയ്ക്കാവ് അക്ബർ മൻസിലിൽ താമസിക്കുന്ന ഹാപ്പിജാർ ഹക്ക് സർക്കാരാണ് (33) പിടിയിലായത്. വീട്ടിലാരും ഇല്ലാത്ത സമയം നോക്കിയാണ് പീഡനത്തിന് ഇരയാക്കിയിരുന്നത്. കുട്ടി അമ്മയോട് വിവരം പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ കണ്ണനല്ലൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ പിടികൂടുകയായിരുന്നു.
ചാത്തന്നൂർ അസി. കമ്മിഷണർ ബി.ഗോപകുമാറിന്റെ നിർദേശാനുസരണം സ്റ്റേഷൻ ഇൻസ്‌പെക്ടർ ജയകുമാറിന്റെ നേതൃത്വത്തിൽ എസ്‌.ഐ ഷിഹാസ്, എസ്.സി.പി.ഒ രതീഷ്, സി.പി.ഒ സെബാസ്റ്റ്യൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാഡ് ചെയ്തു.