 
പുനലൂർ: തെന്മല ഗ്രാമ പഞ്ചായത്തിൽ സമ്പൂർണ മന്തുരോഗ വിമുക്ത ഗ്രാമ പ്രഖ്യാപനവും വിളംബര റാലിയും നടന്നു. പഞ്ചായത്ത് ഹാളിൽ ചേർന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.ശശിധരൻ മന്ത് രോഗ വിമുക്ത ഗ്രാമ പ്രഖ്യാപനം നടത്തി.വൈസ് പ്രസിഡന്റ് സജികുമാരി സുഗതൻ അദ്ധ്യക്ഷയായി. സ്ഥിരം സമിതി അദ്ധ്യക്ഷൻ ടി.എ.അനീഷ്,പഞ്ചായത്ത് അംഗങ്ങളായ സോജ സനൽ, നാഗരാജൻ,ചന്ദ്രിക,സുജാത, അമ്പിളി സന്തോഷ്,മെഡിക്കൽ ഓഫീസർ ഡോ.രേഷ്മ,ഹെൽത്ത് ഇൻസ്പെക്ടർ ജോബ് ചാക്കോ തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് വിളംബര ജഥയും നടത്തി.