kunnathoor
കുന്നത്തൂർ സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം റവന്യൂ മന്ത്രി കെ.രാജൻ നിർവഹിക്കുന്നു

കൊല്ലം: കുന്നത്തൂർ താലൂക്കിലെ ശാസ്താംകോട്ട, പോരുവഴി,കുന്നത്തൂർ സ്മാർട്ട് വില്ലേജ് ഓഫീസുകൾ മന്ത്രി കെ.രാജൻ നാടിന് സമർപ്പിച്ചു. ഇതിനോടൊപ്പം പവിത്രേശ്വരം വില്ലേജ് ഓഫീസിന്റ ശിലാസ്ഥാപനവും നടന്നു. കുന്നത്തൂർ വില്ലേജ് ഓഫീസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ കോവൂർ കുഞ്ഞുമോൻ എം.എൽ.എ അദ്ധ്യക്ഷനായി. കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കളക്ടർ അഫ്സാന പർവീൺ, സബ് കളക്ടർ മുകുന്ദ് ടാകൂർ,കൊല്ലം അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ആർ.ബീഹാറാണി,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം.കെ.ഡാനിയൽ, ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻസർ ഷാഫി, കുന്നത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വത്സലകുമാരി,ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഡോ.പി.കെ.ഗോപൻ,ശ്യാമളഅമ്മ,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീതാകുമാരി,ഫാമിംഗ് കോർപ്പറേഷൻ ചെയർമാൻ കെ.ശിവശങ്കരൻ നായർ തുടങ്ങിയവർ സംസാരിച്ചു.