കൊല്ലം: ജില്ലാ സ്കൂൾ കലോത്സവത്തിന്റെ അവസാന ദിനമായ ഇന്ന് കലോത്സവ വേദികളിൽ കൂടുതൽ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും എത്തിച്ചേരാനായി ഇന്ന് ജില്ലയിലെ എല്ലാ ഗവൺമെന്റ്, എയ്ഡഡ് സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചു. എൽ.പി മുതൽ, എച്ച്.എസ്.എസ്, വി.എച്ച്.എസ്.ഇ വിഭാഗങ്ങൾ വരെയുള്ള സ്കൂളുകൾക്ക് അവധി ബാധകമാണ്. ജനുവരി ഏഴ് പകരം പ്രവൃത്തിദിനമായിരിക്കുമെന്ന് ഡി.ഡി.ഇ അറിയിച്ചു.