phot
മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്തിൽ നടത്തിയ കുളമ്പുരോഗ പ്രതിരോധ കുത്തി വയ്പ്പിന്റെ ഉദ്ഘടനം പഞ്ചായത്ത് പ്രസിഡന്റ് കെ.ശശിധരൻ നിർവഹിക്കുന്നു.

പുനലൂർ: മൃഗ സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ തെന്മല പഞ്ചായത്തിലെ ക്ഷീര കർഷകരെ ലക്ഷ്യമിട്ട് സൗജന്യ കുളമ്പുരോഗ പ്രതിരോധ മൂന്നാം ഘട്ട കുത്തി വയ്പ്പ് നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ.ശശിധരൻ പരിപാടികൾ ഉദ്ഘാ‌ടനം ചെയ്തു. വൈസ് പ്രസിഡന്റ് സജികുമാരി സുഗതൻ അദ്ധ്യക്ഷയായി. സ്ഥിരം സമിതി അദ്ധ്യക്ഷൻ എ.ടി.ഷാജൻ,ഡോ.ടിൻസി മേരി ജോൺ, തോണിച്ചാൽ ക്ഷീര സഹകരണ സംഘം പ്രസിഡന്റ് എ.ടി.ഫിലിപ്പ് തുടങ്ങിയവർ സംസാരിച്ചു.