era
ഇരവിപുരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം. നാസർ നയിച്ച പൗര വിചാരണ യാത്ര മേവറം ജംഗ്ഷനിൽ കെ.പി.സി.സി എക്‌സിക്യൂട്ടീവ് അംഗം എ. ഷാനവാസ് ഖാൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷമുള്ള സാധനങ്ങളുടെ വിലവർദ്ധന, പൊലീസ് അതിക്രമം, ബന്ധുനിയമനം എന്നിവയ്ക്കെതിരെ ഇരവിപുരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം.നാസർ നയിച്ച പൗര വിചാരണ യാത്രക്ക് വിവിധ പഞ്ചായത്തുകളിൽ വരവേൽപ്പ് നൽകി.

യാത്ര മേവറം ജംഗ്ഷനിൽ കെ.പി.സി.സി എക്‌സിക്യൂട്ടീവ് അംഗം എ. ഷാനവാസ് ഖാനും സമാപന സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം.നസീറും ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി സെക്രട്ടറി അഡ്വ. കെ. ബേബിസൺ, ഡി.സി.സി ഭാരവാഹികളായ എസ്.വിപിനചന്ദ്രൻ, ആദിക്കാട് മധു, അഡ്വ.ആനന്ദ് ബ്രഹ്മാനന്ദ്, അൻസർ അസിസ്, കെ.ബി.ഷഹാൽ, ആർ.എസ്.അബിൻ, ജി.വേണു, ശങ്കരനാരായണ പിള്ള, മണ്ഡലം പ്രസിഡന്റുമാരായ പി.ലിസ്റ്റൺ, മുഹമ്മദ് റാഫി, കമറുദ്ദീൻ, മഷ്‌കൂർ എന്നിവർ പങ്കെടുത്തു.