കടയ്ക്കൽ: കേരള പ്രവാസി സംഘം കടയ്ക്കൽ ഏരിയ കമ്മിറ്റി ഓഫീസിന്റെ ഉദ്‌ഘാടനം പ്രവാസി സംഘം സംസ്ഥാന ജനറൽ സെക്രട്ടറിയും മുൻ എം.എൽ.എയുമായ കെ.വി.അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. പ്രവാസി സംഘം ഏരിയ പ്രസിഡന്റ് എസ്. വികാസ് അദ്ധ്യക്ഷനായി. പ്രവാസി സേവകേന്ദ്രത്തിന്റെ ഉദ്‌ഘാടനം സി.പി.എം കൊല്ലം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എസ്.വിക്രമനും പ്രവാസി ക്ഷേമനിധി കാർഡ് വിതരണം പ്രവാസി സംഘം ജില്ലാ സെക്രട്ടറി നിസാർ അമ്പലംകുന്നും നിർവഹിച്ചു. പ്രവാസി സംരംഭകരെ സംസ്ഥാന സെക്രട്ടറി ശ്രീകൃഷ്ണപിള്ള ആദരിച്ചു. സി.പി.എം ഏരിയ സെക്രട്ടറി എം.നസീർ, ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ , കൊല്ലം ജില്ല വികസന ക്ഷേമകാര്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയ്യർപേഴ്സൺ ജെ.നജീബത്ത്, പഞ്ചായത്ത് പ്രസിഡന്റുമാരായ എം.മനോജ്‌കുമാർ, എം.എസ്.മുരളി, കെ.മധു, സി.അമൃത, സി.പി.എം ഏരിയ കമ്മിറ്റി അംഗം വി.സുബ്ബലാൽ, പ്രവാസി സംഘം ജില്ലാ പ്രസിഡന്റ് എം.ശശിധരൻ, കരകുളം ബാബു, പ്രവാസി സംഘം മുൻ സംസ്ഥാന കമ്മിറ്റി അംഗം സുകുമാരപിള്ള, സംസ്ഥാന കമ്മിറ്റി അംഗം എ.എ.ജലീൽ, ജില്ലാ എക്സിക്യൂട്ടീവ് അംഗം ജബ്ബാർ തേക്കിൽ, ജില്ലാ കമ്മിറ്റി അംഗം സിയാദ് കിഴക്കുംഭാഗം തുടങ്ങിയവർ സംസാരിച്ചു.പ്രവാസി സംഘം ഏരിയ സെക്രട്ടറി എ.കമറുദ്ധീൻ സ്വാഗതവും കടയ്ക്കൽ മേഖല സെക്രട്ടറി ടി.അനീഷ് നന്ദിയും പറഞ്ഞു.