photo
ജനമുന്നേറ്റ യാത്രയുടെ സമാപന സമ്മേളനം ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്ര പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി: വിശപ്പിന്റെ വിളി കേൾക്കൂ വിലക്കയറ്റം തടയൂ എന്ന മുദ്രാവാക്യം ഉയർത്തി കോൺഗ്രസ് കരുനാഗപ്പള്ളി ബ്ലോക്ക് പ്രസിഡന്റ് എൻ. അജയകുമാർ നയിച്ച ജന മുന്നേറ്റ യാത്രക്ക് കരുനാഗപ്പള്ളിയിൽ വമ്പിച്ച വരവേൽപ്പ് നൽകി. കരുനാഗപ്പള്ളി ബ്ലോക്ക് കമ്മിറ്റിയുടെ പരിധിയിൽ വരുന്ന മണ്ഡലം കമ്മിറ്റികളും പോഷക സംഘടനകളും ജാഥാ ക്യാപ്ടനെ സ്വീകരിക്കാനായി എത്തിയിരുന്നു. സമാപന സമ്മേളനം ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. സാധാരണ ജനങ്ങളുടെ ജീവനും സ്വത്തിനും ഉറപ്പ് നൽകാൻ സംസ്ഥാന ഭരണ കൂടത്തിന് കഴിയുന്നില്ലെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. നീതി തേടി പൊലീസ് സ്റ്റേഷനിൽ എത്തുന്നവരോട് നിന്ദ്യമായാണ് പൊലീസ് പെരുമാറുന്നതെന്ന് അദ്ദേഹം ആരോപിച്ചു. പി.എസ്.സി റാങ്ക് ലിസ്റ്റിൽ നിയമനത്തിനായി കാത്തിരിക്കുന്ന ലക്ഷക്കണക്കിന് പാവപ്പെട്ട ഉദ്യോഗാർത്ഥികളെ വഴിയാധാരമാക്കിയ സർക്കാരാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

ഡി.സി.സി വൈസ് പ്രസിഡന്റ് ചിറ്റുമൂലനാസർ അദ്ധ്യക്ഷനായി. കോൺഗ്രസ് നേതാക്കളായ തൊടിയൂർ രാമചന്ദ്രൻ, അഡ്വ.എം.എ.ആസാദ്, കെ.പി.രാജൻ, എൽ.കെ.ശ്രീദേവി, ബോബൻ ജി.നാഥ്, ഷിബു എസ്.തൊടിയൂർ, ജോൺസൺ വർഗീസ്, എം.കെ.വിജയഭാനു, എ.എ.അസ്സീസ്, കെ.എസ്.പുരം സുധീർ, നിയാസ് ഇബ്രാഹിം, അനീഷ് മുട്ടാണിശ്ശേരി,കൃഷ്ണപിള്ള, ചെട്ടിയത്ത് അജയകുമാർ, എസ്.ജയകുമാർ തുടങ്ങിയവർ സംസാരിച്ചു.