തഴവ : കേരളത്തിലെ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളുകളിലെ എൻ.എസ്.ക്യു.എഫ് (നാഷണൽ സ്കിൽ ക്വാളിഫിക്കേഷൻ ഫ്രെയിംവർക്ക്) കോഴ്സുകളുടെ വിശദാംശങ്ങൾ തൊഴിൽ-നൈപുണ്യ സാദ്ധ്യതകൾ എന്നിവ സംബന്ധിച്ച് സ്കൂളുകളിലും രക്ഷിതാക്കൾക്കും പൊതു സമൂഹത്തിനും അവബോധം സ്യഷ്ടിക്കുന്നതിനായി സ്കിൽഡേ പദ്ധതിയുടെ ഉദ്ഘാടനം മഠത്തിൽ സ്കൂളിൽ സി.ആർ.മഹേഷ് എം.എൽ.എ നിർവഹിച്ചു. ഓച്ചിറ ഗ്രാമപ്പഞ്ചായത്ത് വൈസ്പ്രസിഡന്റ് എൻ.കൃഷ്ണകുമാർ, മുൻ ഗ്രാമപ്പഞ്ചായത്ത് അംഗം സലിംഅമ്പിത്തറ, പ്രിൻസിപ്പൽ മാരായ ഷീജ പി ജോർജ്, ഗിരിജ.ഓ, കരിയർ മാസ്റ്റർ അനിൽ വയ്യാങ്കര , സ്റ്റാഫ് സെക്രട്ടറി ആർ.സജീവ് എന്നിവർ സംസാരിച്ചു.
എൻ.എസ്.ക്യു.എഫ് കോഴ്സുകൾ സംബന്ധിച്ച നൂതന ആശയങ്ങൾ തിരിച്ചറിയുവാനുള്ള കുട്ടികളുടെ സ്കൂൾതല പ്രദർശനവും നടത്തി.