കൊല്ലം: ശ്രീ നാരായണ വനിതാകോളേജിലെ ഐ.ക്യു.എ.സി സംഘടിപ്പിക്കുന്ന അന്തർദേശീയ വെബിനാർ സീരീസിന് തുടക്കമായി. കേരള നോളജ് ഇക്കോണമി മിഷൻ ഡയറക്ടർ ഡോ.പി.എസ്.ശ്രീകല ഉദ്ഘാടനം ചെയ്തു. ഒമ്പത് ദിവസം നീണ്ടുനിൽക്കുന്ന വെബിനാറിൽ കോളേജിലെ 16 ഡിപ്പാർട്ടുമെന്റുകളും വിവിധ വിഷയങ്ങളിൽ പ്രഗത്ഭരായ റിസോഴ്സ് പേഴ്സൺസിന്റെ ക്ലാസുകൾ സംഘടിപ്പിക്കും. വെബിനാർ കോ- ഓഡിനേറ്റർ ഡോ.അപർണ്ണ ദാസ് യോഗത്തിൽ സ്വാഗതം പറഞ്ഞു. കോളേജ് പ്രിൻസിപ്പൽ ഡോ.ആർ.സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡോ.ജി.ജയദേവൻ മുഖ്യപ്രഭാഷണം നടത്തി. ഐ.ക്യു.എ.സി കോ- ഓഡിനേറ്റർ ഡോ.എസ്.ശേഖരൻ, പി.ടി.എ സെക്രട്ടറി ഡോ.യു.എസ്.നിത്യ, ഡോ. പൂർണ്ണിമ വിജയൻ എന്നിവർ സംസാരിച്ചു.