കൊല്ലം: ജില്ലാ ലീഗൽ സർവീസസ് അതോറിട്ടി, താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി, സംസ്ഥാന എയ്ഡ്സ് നിയന്ത്റണ സൊസൈറ്റി എന്നിവ സംയുക്തമായി ജില്ലാ ജയിലിൽ നടത്തിയ എയ്ഡ്സ് ദിനാചരണം ജില്ലാ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.ആർ.സന്ധ്യ ഉദ്‌ഘാടനം ചെയ്തു. ജില്ലാ ജയിൽ സൂപ്രണ്ട് കെ.ബി.അൻസാർ അദ്ധ്യക്ഷനായി. ജില്ലാ ലീഗൽ സർവീസസ് അതോറിട്ടി സെക്രട്ടറി അഞ്ചു മീര ബിർള മുഖ്യപ്രഭാഷണം നടത്തി. കൊട്ടാരക്കര സബ് ജയിൽ ഇച്ച് സ്പെഷ്യൽ കൗൺസിലർ പ്രജിത് മാത്യു എയ്ഡ്സ് ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാജയിൽ ഡെപ്യൂട്ടി സൂപ്രണ്ട് കൃഷ്ണപ്രസാദ്, വെൽഫയർ ഓഫീസർ എസ്.എസ്. പ്രീതി, താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി പാനൽ അഡ്വ.വേണു ജെ. പിള്ള, ഡോൺ ബോസ്‌കോ കോളേജ് പ്രിൻസിപ്പൽ വൈ. ജോയ് എന്നിവർ പങ്കെടുത്തു. തുടർന്ന് ക്ഷയരോഗ നിർണയ പരിശോധനയും ഡോൺ ബോസ്‌കോ കോളേജ് വിദ്യാർത്ഥികളുടെ തീം ഡാൻസും നടന്നു.