1-

കൊല്ലം: ട്രാക്കിന്റെ നേതൃത്വത്തിൽ മോട്ടോർ വാഹനവകുപ്പും പൊലീസും റോട്ടറി ക്ലബ് ഒഫ് കൊല്ലം മെട്രോയും പൊലീസ് പെൻഷണേഴ്‌സ് വെൽഫെയർ അസോസിയേഷനും സംയുക്തമായി കുരീപ്പുഴ ടോൾ ഗേറ്റിൽ രാത്രികാല ഡ്രൈവർമാർക്ക് ചുക്കുകാപ്പി വിതരണം തുടങ്ങി. സിറ്റി പൊലീസ് കമ്മിഷണർ ഉദ്‌ഘാടനം ചെയ്തു. ആർ.ടി.ഒ ഡി.മഹേഷ് അദ്ധ്യക്ഷനായി. ജലീൽ ഇബ്രാഹിം, നൗഷാദ്, സുരേഷ് യേശുദാസ്, സാംസൺ, ജോർജ് തോമസ്, മുകേഷ്, കെ.എൻ.പിള്ള എന്നിവരുടെ നേതൃത്വത്തിലുള്ള നൂറോളം പേർ ഒരു മാസത്തോളമുള്ള പരിപാടിയിൽ പങ്കാളികളാകും.
ട്രാക്ക് പ്രസിഡന്റും ജോ. ആർ.ടി.ഒയുമായ ആർ.ശരത്ത്ചന്ദ്രൻ, കൺവീനർ എ.വി.ഐ കെ.ദിലീപ് കുമാർ, ട്രാക്ക് സെക്രട്ടറി ഡോ.ആതുരദാസ്, അഞ്ചാലുംമൂട് സി.ഐ ധർമജിത്ത്, റോട്ടറി ക്ലബ് ഒഫ് കൊല്ലം മെട്രോ ജോയിമോൻ, കെ.എസ്.പി.പി.ഡബ്ലിയു.എ സെക്രട്ടറി ജമാലുദീൻ കുഞ്ഞ്, സുരേഷ് യേശുദാസ് എന്നിവർ സംസാരിച്ചു.