
പുനലൂർ: പുനലൂർ ശ്രീനാരായണ ഗുരു കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ നാഷണൽ സർവീസ് സ്കീം വോളണ്ടിയർമാരുടെ നേതൃത്വത്തിൽ കിടപ്പ് രോഗിക്ക് വീൽച്ചെയർ നൽകി. കരവാളൂർ ഗ്രാമപഞ്ചായത്തിലെ അനിൽ ഭവനിൽ വിജയകുമാറിനാണ് സ്നേഹ സ്വാന്തനം പാലിയേറ്റീവ് കെയർ പദ്ധതിയിൽ ഉൾപ്പെടുത്തി വീൽച്ചെയർ നൽകിയത്. കോളേജ് ആർ.ഡി.സി ചെയർമാനും എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയൻ പ്രസിഡന്റുമായ ടി.കെ.സുന്ദരേശൻ, പ്രിൻസിപ്പൽ പ്രൊഫ.പി.ആർ.ജയചന്ദ്രൻ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ റിഞ്ച് സജീവ്, വോളണ്ടിയർമാരായ അക്ഷയ് ഉത്തമൻ, അനന്തൻ, സിബിൻ, ശ്രീ കാന്ത്, അബിൻ, ആശവർക്കർ പുഷ്പലത തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വിജയകുമാറിന്റെ വീട്ടിലെത്തി വീൽച്ചെയർ നൽകിയത്.