ഓച്ചിറ : ആലപ്പാട് അഴീക്കലിലെ മത്സ്യത്തൊഴിലാളികളുടെ ചിരകാല സ്വപ്നമാണ് ഹാർബർ വികസനം. അതിന്റെ ഭാഗമായി ഹാർബറിൽ നബാർഡ് സ്‌കീമിൽ ഉൾപ്പെടുത്തി വാർഫും ലോഡിംഗ് ഏരിയയും പുതിയ ലേലഹാളും നിർമ്മിച്ചു. വാർഫിന്റെയും ലേലപ്പുരയുടെയും ലോഡിംഗ് ഏരിയായുടെയും
നിർമ്മാണത്തിന് എഴ് കോടിയോളം രൂപയാണ് ചെലവ്. ലേലഹാളും വാർഫും ലോഡിംഗ് ഏരിയയും മന്ത്രി വി.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. സി.ആർ.മഹേഷ് എം.എൽ.എ അദ്ധ്യക്ഷനായി. ഹാർബർ എൻജിനീയറിംഗ് വകുപ്പ് ചീഫ് എൻജിനീയർ ജോമോൻ കെജോർജ്ജ് സ്വാഗതവും സൂപ്രണ്ടിംഗ് എൻജിനീയർ നന്ദിയും പറഞ്ഞു. അഡ്വ.എം.എം. ആരിഫ് എം.പി മുഖ്യതിഥിയായിരുന്നു. കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സാം കെ. ഡാനിയേൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ, ആലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ്, ആർ.രാമചന്ദ്രൻ, ഹാർബർ എൻജിനീയറിംഗ് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
നിലവിലുള്ള മത്സ്യബന്ധന തുറമുങ്ങളെ അന്താരാഷ്ര്ട നിലവാരത്തിലേക്ക് ഉയർത്തുന്ന പ്രവൃത്തികൾക്കാണ് സർക്കാർ മുൻഗണന നൽകുന്നത്. മേൽക്കൂരയോടെയുള്ള ലോഡിംഗ് ഏരിയ, വിശ്രമ മുറികൾ, ഷോപ്പിംഗ് കോംപ്ളക്‌സ്, ടോയിലെറ്റ്, ലോക്കർ റൂംസ്, അഡ്മിനിസ്‌ട്രേറ്റീവ് കെട്ടിടം തുടങ്ങി 30 കോടി രൂപയുടെ വികസനപ്രവർത്തനങ്ങൾ വരുന്നവർഷം ഹാർബറിൽ നടപ്പിലാക്കും.
വി. അബ്ദുറഹിമാൻ മന്ത്രി