gandhi-
ഗാന്ധിഭവനിൽ സ്‌നേഹപ്രയാണം ആയിരം ദിനങ്ങൾ പദ്ധതിയുടെ 160ാം ദിന സംഗമം ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നിർവഹിക്കുന്നു

പത്തനാപുരം: വാർദ്ധക്യത്തിന്റെ നിസഹായാവസ്ഥയിൽ മാതാപിതാക്കൾ ഉപേക്ഷിക്കപ്പെടുന്നത് വേദനാജനകമാണെന്നും വയോജനങ്ങളോടുള്ള ഇത്തരം സമീപനം നമ്മുടെ നാടിന് അപമാനമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.
ഗാന്ധിഭവനിൽ സ്‌നേഹപ്രയാണം ആയിരം ദിനങ്ങൾ പദ്ധതിയുടെ 160ാം ദിന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്‌നേഹവും കരുതലും നഷ്ടപ്പെട്ട് നിരാശരായി എത്തുന്ന ഏതൊരാളിനെയും ഹൃദയത്തോടു ചേർത്തുനിർത്തുവാൻ ഗാന്ധിഭവന് കഴിയുന്നുവെന്നത് ആശ്വാസകരമാണെന്നും അദ്ദേഹം പറഞ്ഞു.
ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ അദ്ധ്യക്ഷനായ ചടങ്ങിൽ ജ്യോതികുമാർ ചാമക്കാല, എം.എം.നസീർ, അഡ്വ.സൈമൺ അലക്‌സ്, സി.ആർ.നജീബ്, എം.ടി.ബാവ തുടങ്ങിയവർ പ്രസംഗിച്ചു.