 
ഓച്ചിറ: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുങ്ഫു ദേശീയ മീറ്റിൽ സ്വർണവും പഞ്ചഗുസ്തിയിൽ വെള്ളിയും നേടിയ ഓച്ചിറ സ്വദേശി ഷഹീൻഷായെ അനുമോദിച്ചു. സി.ആർ.മഹേഷ് എം. എൽ.എ ഷഹീൻഷായ്ക്ക് ഉപഹാരം നൽകി. കെ.പി.സി.സി മൈനൊറിറ്റി ഡിപ്പാർട്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് മെഹർഖാൻ ചേന്നല്ലൂർ അദ്ധ്യക്ഷനായി. നീലികുളം സദാനന്ദൻ, അയ്യാണിക്കൽ മജീദ്, ബി.എസ്. വിനോദ്,അൻസാർ എ.മലബാർ, ബി.സെവന്തികുമാരി, ലത്തീഫാബീവി,സമദ്, ഹരിലാൽ, ഷെരീഫ്,കേശവപ്പിള്ള എന്നിവർ സംസാരിച്ചു. കുങ്ഫു കൊച്ച് അൻസാരിയെ എം.എൽ.എ പ്രത്യകം അഭിനന്ദിച്ചു.