കൊട്ടാരക്കര: ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായികലയപുരം ആശ്രയ സങ്കേതം എയ്ഡ്സ് ദിന സന്ദേശ റാലി സംഘടിപ്പിച്ചു. കൊട്ടാരക്കര പൊലീസ് സബ് ഇൻസ്പെക്ടർ കെ.എസ്. ദീപു റാലി ഫ്ളാഗ് ഒഫ് ചെയ്തു. ആശ്രയ സങ്കേതം ജനറൽ സെക്രട്ടറി കലയപുരം ജോസ് അദ്ധ്യക്ഷനായി. ആശ്രയയിലെ കുട്ടികളും സ്റ്റാഫ് അംഗങ്ങളും റാലിയിൽ പങ്കെടുത്തു. സങ്കേതം അങ്കണത്തിൽ നിന്ന് ആരംഭിച്ച റാലി കലയപുരം ജംഗ്ഷനിൽ സമാപിച്ചു. പവിത്രേശ്വരം ഗ്രാമ പഞ്ചായത്ത് എസ്.എൻ പുരം കുടുംബാരോഗ്യ
കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ എയ്ഡ്സ് ദിനാചരണത്തോടനുബന്ധിച്ച് ബോധവത്കരണ റാലിയും സെമിനാറും നടത്തി. പുത്തൂർ മണ്ഡപം ജംഗഷനിൽ നിന്ന് ആരംഭിച്ച റാലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാധാകൃഷ്ണപിള്ള ഫ്ളാഗ് ഒഫ് ചെയ്തു. സൗഭാഗ്യ ഓഡിറ്റോറിയത്തിൽ നടന്ന ബോധവത്കരണ സെമിനാറിന് എയ്ഡ്സ് ജില്ലാ പ്രോജക്ട് ഓഫീസർ അലോഷ്യസ്, ഹെൽത്ത് ഇൻസ്പെക്ടർ ലത, ഷീജ, മുരളി, ഡോ.വി.ജുനു എന്നിവർ നേതൃത്വം നൽകി.