കരുനാഗപ്പള്ളി: മുൻ എം.എൽ.എയും സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗവുമായിരുന്ന ജി.കാർത്തികേയന്റെ 21- ാം ചരമ വാർഷിക ദിനാചരണം സി.പി.ഐ കരുനാഗപ്പള്ളി , ഓച്ചിറ മണ്ഡലം കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തൽ സംഘടിപ്പിച്ചു.. പുതിയകാവ് ജംഗ്ഷനിൽ നടത്തിയ അനുസ്മരണ സമ്മേളനം മുൻ എം.പി പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. നാടിന്റെ സാമൂഹ്യ മാറ്റത്തിന് വേണ്ടി ജീവിച്ച് മൺ മറഞ്ഞുപോയ മഹാൻന്മാരുടെ പ്രവർത്തനങ്ങൾ പുതിയ തലമുറ ഉൾക്കൊള്ളണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഐ.ഷിഹാബ് അദ്ധ്യക്ഷനായി. ആർ.രാമചന്ദ്രൻ, അഡ്വ. എം.എസ്.താര, കടത്തൂർ മൺസൂർ, ജഗത് ജീവൻലാലി, കൃഷ്ണകുമാർ, രാജീവ് ഉണ്ണി, നിസാം കൊട്ടിലിൽ എന്നിവർ പ്രഭാഷണം നടത്തി. രാവിലെ ജി.കാർത്തികേയൻ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. സി.പി.ഐ ജില്ലാ സെക്രട്ടറി പി.സുപാൽ എം.എൽ.എ, ആർ.രാജേന്ദ്രൻ, ആർ.രാമചന്ദ്രൻ, അഡ്വ.എം.എസ്.താര തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി.