photo
പ്രതി ,രാജേഷ്,

പുനലൂർ: ശബരിമല തീർത്ഥാനത്തിന്റെ മറവിൽ തെങ്കാശിയിൽ നിന്ന് തമിഴ്നാട് കോർപ്പറേഷന്റെ ബസിൽ കൊല്ലത്തേക്ക് കടത്തിക്കൊണ്ടുവന്ന 2കിലോ ഗ്രാം കഞ്ചാവുമായി യുവാവിനെ ആര്യങ്കാവ് എക്സൈസ് ചെക്ക്പോസ്റ്റിൽ പിടികൂടി. നെടുമങ്ങാട് മാണിക്കൽ പേഴുംമൂട് വീട്ടിൽ രാജേഷിനെ(32)യാണ് അറസ്റ്റ് ചെയ്തത്.ഇന്നലെ വൈകിട്ട് 3.15ന് തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് കടന്ന് വന്ന ബസിൽ ചെക്ക്പോസ്റ്റ് ജീവനക്കാർ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. കൂടുതൽ ചോദ്യം ചെയ്യാനായി പ്രതിയെ പുനലൂരിലെ എക്സൈസ് സർക്കിൾ ഓഫീസിലേക്ക് മാറ്റി.