 
കൊല്ലം : ശ്രീനാരായണ വനിതാകോളേജിൽ നാഷണൽ സർവീസ് സ്‌കീം, എൻ.സി.സി, ഫിസിക്കൽ എഡ്യുക്കേഷൻ വിഭാഗം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലഹരിക്കെതിരായുള്ള രണ്ടാം ഘട്ട ബോധവത്ക്കരണത്തിന് തുടക്കമായി. കോളേജ് പ്രിൻസിപ്പൽ ഡോ.ആർ. സുനിൽ കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്നയോഗത്തിൽ കോർപ്പറേഷൻ കൗൺസിലർ അഡ്വ.എ.കെ.സവാദ് ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസർ ഡി. ദേവിപ്രിയ സ്വാഗതവും വോളണ്ടിയർ സെക്രട്ടറി ഗെയ്റ്റി ഗ്രേറ്റൽ നന്ദിയും പറഞ്ഞു. തുടർന്ന് അദ്ധ്യാപകരായ ലക്ഷ്മി ഗോപിദാസ്, സോനാ ജി.കൃഷ്ണൻ, ഡോ. പ്രവീൺ മാത്യു, മഹേഷ് കുമാർ, പി.ജെ. അർച്ചന, ഡോ.യു.എസ്.നിത്യ, ഷിബു, യദു, ശ്വേതമോഹൻ, ഡോ.അപർണ സുധീർ എന്നിവരും വിദ്യാർത്ഥികൾക്കൊപ്പം പരിപാടിയിൽ അണിചേർന്നു.