കരുനാഗപ്പള്ളി: ജോയിന്റ് കൗൺസിൽ സാംസ്‌കാരിക വിഭാഗമായ നന്മയുടെ നേതൃത്വത്തിൽ ഫുട്ബാൾ ലോകകപ്പ് പ്രവചന മത്സരം സംഘടിപ്പിച്ചു. കരുനാഗപ്പള്ളി സിവിൽ സ്റ്റേഷനിൽ നടന്ന പരിപാടി സംസ്ഥാന കൗൺസിൽ അംഗം എ.ആർ.അനീഷ് ഉദ്ഘാടനം ചെയ്തു. ലോകകപ്പ് വിജയി, ഗോൾഡൻ ബൂട്ട് നേടുന്ന കളിക്കാരൻ എന്നീ വിഭാഗങ്ങളിലാണ് മത്സരം. സിവിൽ സ്റ്റേഷനിൽ സ്ഥാപിച്ച പെട്ടിയിൽ പൂരിപ്പിച്ച കൂപ്പണുകൾ ഈ മാസം ഏഴുവരെ നിക്ഷേപിക്കാം. ശരിയായി പ്രവചിക്കുന്നവരിൽ നിന്ന് തെരഞ്ഞെടുക്കുന്നവർക്ക് കാഷ് പ്രൈസ് ഉണ്ടാകും. പൊതുജനങ്ങൾക്കും മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. ജോയിന്റ് കൗൺസിൽ ജില്ലാ കമ്മിറ്റി അംഗങ്ങളായ ആർ.സുഭാഷ്, എം.മനോജ്, മേഖല പ്രസിഡന്റ് എ.ഗുരുപ്രസാദ്, സെക്രട്ടറി സി.സുനിൽ, വനിതാ കമ്മിറ്റി നേതാക്കളായ ഗീതു, ഷഹ്‌ന എന്നിവർ പങ്കെടുത്തു.