photo-
പോരുവഴി പെരുവിരത്തി മലനട ദുര്യോധന ക്ഷേത്രത്തിലെ പള്ളിപ്പാന മഹാകർമ്മത്തിന്റെ ഭാഗമായി ഇടയ്ക്കാട് തെക്ക് കരയുടെ പറയ്ക്കെഴുന്നള്ളിപ്പ് കൊച്ചുകുളത്ത് കാവിൽ നിന്ന് ആരംഭിക്കുന്നു

കൊല്ലം :പോരുവഴി പെരുവിരത്തി മലനട ദുര്യോധന ക്ഷേത്രത്തിൽ 2023 ഫെബ്രുവരി 24 മുതൽ മാർച്ച് 7 വരെ നടക്കുന്ന പള്ളിപ്പാന മഹാകർമ്മത്തിന്റെ ഭാഗമായി ഇടയ്ക്കാട് തെക്ക് കരയിലെ പറയ്ക്കെഴുന്നള്ളിപ്പ് കൊച്ചുകുളത്ത് കാവിൽ നിന്ന് ആരംഭിച്ചു. ദേവസ്വം പ്രസിഡന്റ് ഇൻ ചാർജ് അജീഷ് നാട്ടുവയൽ സെക്രട്ടറി അഖിൽ സിദ്ധർത്ഥ്, ഖജാൻജി നമ്പൂരേത്ത് തുളസീധരൻ പിള്ള , പള്ളിപ്പാന ജനറൽ കൺവീനർ ശ്രീനിലയം സുരേഷ്, കര മെമ്പർ രാധാകൃഷ്ണപിള്ള, കരക്കമ്മിറ്റി ജനറൽ കൺവീനർ രാജേന്ദ്രൻ തെങ്ങും തുണ്ടിൽ, അനീഷ്, ബാബു ബി.മനോജ്, സുരേഷ്, ദേവസ്വം മെമ്പർമാരായ ഗോപകുമാർ , ബിജുകുമാർ , നിതിൻ പ്രകാശ്,അജയൻ,ആനന്ദൻ,ഇടയ്ക്കാട് രതീഷ്, രജനീഷ്,ബാബു, രാജേന്ദ്രൻ പിള്ള തുടങ്ങിയവർ നേതൃത്വം നൽകി. നാല് ദിവസങ്ങളിലായിട്ടാണ് ഇടയ്ക്കാട് തെക്ക് കരയിലെ പറയിടീൽ മഹോത്സവം സമാപിക്കുന്നത്. 9ന് ഇടയ്ക്കാട് വടക്ക് കരയുടെ പറയ്ക്കെഴുന്നളളത്ത് മഹോത്സവം കിഴക്കേ ഭാഗം അപ്പൂപ്പൻ ക്ഷേത്രത്തിൽ നിന്നും ആരംഭിക്കും.