കൊല്ലം: എസ്.എൻ.ഡി.പി യോഗം കുന്നത്തൂർ യൂണിയന്റെ നേതൃത്വത്തിൽ 7 പഞ്ചായത്തുകളിലെ 37 ശാഖായോഗങ്ങളെ ഏകോപിപ്പിച്ച് ശിവഗിരി തീർത്ഥാടനത്തിന്റെ 90-ാം വാർഷികം ഈ മാസം 31 വരെ ശിവഗിരി തീർത്ഥാടന മാസാചരണമായി ആചരിക്കുകയാണ്. അതിന്റെ ഭാഗമായി ഭവന സന്ദർശനം, ശ്രീനാരായണ ധർമ്മ പ്രചാരണം, മുതിർന്ന ശാഖാംഗങ്ങളെ ആദരിക്കൽ, പഞ്ചായത്തു തലത്തിൽ പ്രഭാഷണ പരമ്പരകൾ, ചികിത്സാ ധനസഹായ നിധി സമാഹരണം, ഘോഷയാത്രകൾ, ലഹരി വിരുദ്ധ പ്രതിജ്ഞ എന്നിവ സംഘടിപ്പിക്കും. പഞ്ചായത്തുതല സമ്മേളനങ്ങളുടെ ഉദ്ഘാടനം ശാസ്താംകോട്ട പഞ്ചായത്തിിലെ പനപ്പെട്ടി 3044-ാം നമ്പർ ശാഖയിൽ നാളെ ഉച്ചക്ക് 3 ന് നടക്കും. യൂണിയൻ സെക്രട്ടറി ഡോ.പി.കമലാസനൻ ഉദ്ഘാടനം ചെയ്യും. സ്വാമി സാന്ദ്രാനന്ദ അനുഗ്രഹ പ്രഭാഷണവും സജീഷ് കോട്ടയം മുഖ്യപ്രഭാഷണവും നടത്തും. യൂണിയൻ വൈസ് പ്രസിഡന്റെ് ശ്രീറാം മനോജ് അദ്ധ്യക്ഷനാകും. യോഗം ഡയറക്ടർ ബോർഡ് അംഗം ശ്രീലയം ശ്രീനിവാസൻ മുതിർന്ന ശാഖാംഗങ്ങളെ ആദരിക്കും. കൗൺസിലർമാരായ അഡ്വ.സുഭാഷ് ചന്ദ്രബാബു, അഖിൽ സിദ്ധാർത്ഥ്, എസ്.രഞ്ജിത്ത് , സി.ആർ.ശശിധരൻ, ദീപ എന്നിവർ സംസാരിക്കും. പഞ്ചായത്തുതല കൺവീനർ എസ്.ഷിബു സ്വാഗതവും ചെയർമാൻ നെടിയവിള സജീവൻ നന്ദിയും പറയും.
നാളെ 3ന് ശൂരനാട് വടക്ക് പഞ്ചായത്തിൽ 2410-ാം നമ്പർ നടുവിലേമുറി കണ്ണമം ശാഖയിൽ യൂണിയൻ പ്രസിഡന്റ് ആർ.ശ്രീകുമാർ ഉദ്ഘാടനം ചെയ്യും .സ്വാമി അസ്പർശാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. പഞ്ചായത്തുതല ചെയർമാൻ തഴവാവിള ദിവാകരൻ അദ്ധ്യക്ഷനാകും. യോഗം ഡയറക്ടർ ബോർഡ് അംഗം വി.ബേബികുമാർ , കൗൺസിലർമാരായ അഡ്വ.ഡി.സുധാകരൻ, പ്രേം ഷാജി , ആർ.സുഗതൻ ,സുഭാഷ്ചന്ദ്രൻ, എ.ദിവ്യ എന്നിവർ സംസാരിക്കും. കൺവീനർ രാജേഷ് സ്വാഗതവും യൂണിയ പഞ്ചായത്തു കമ്മറ്റി അംഗം എസ്.ശ്രീജിത്ത് നന്ദിയും പറയും.
11 ന് 3 ന് മൈനാഗപ്പള്ളി പഞ്ചായത്തിൽ 492-ാം നമ്പർ വടക്കൻ മൈനാഗപ്പള്ളി ശാഖയിൽ സ്വാമി ശിവബോധാനന്ദയും പടിഞ്ഞാറെ കല്ലട പഞ്ചായത്തിൽ 675-ാം നമ്പർ വലിയപാടം ശാഖയിൽ സ്വാമി അസംഗാനന്ദഗിരിയും (ശിവഗിരി ) അനുഗ്രഹ പ്രഭാഷണം നടത്തും. 18ന് വൈകിട്ട് 3ന് പോരുവഴി പഞ്ചായത്തിൽ 176-ാം നമ്പർ ഇടയ്ക്കാട് ശാഖയിൽ സ്വാമി ശിവസ്വരൂപാനന്ദയും ശൂരനാട് തെക്ക് പഞ്ചായത്തിൽ 3561-ാം നമ്പർ പതാരം പടിഞ്ഞാറ് ശാഖയിൽ സ്വാമി ശിവബോധാനന്ദയും അനുഗ്രഹ പ്രഭാഷണവും അഡ്വ.രാജൻ മഞ്ചേരി മുഖ്യപ്രഭാഷണവും നടത്തും.25ന് വൈകിട്ട് 3ന് 333-ാം നമ്പ ഐവർകാല കിഴക്ക് ശാഖയിൽ വച്ച് സമാപന സമ്മേളനം നടക്കും. യോഗം
അസിസ്റ്റന്റ് സെക്രട്ടറി പി.ടി.മന്മദൻ മുഖ്യപ്രഭാഷണം നടത്തും. വാർത്താസമ്മേളനത്തിൽ യൂണിയൻ പ്രസിഡന്റ് ആർ.ശ്രീകുമാർ,വൈസ് പ്രസിഡന്റ് റാം മനോജ്, സെക്രട്ടറി ഡോ.പി.കമലാസനൻ ജനറൽ കൺവീനർ വി.ബേബികുമാർ എന്നിവർ പങ്കെടുത്തു.