 
കൊല്ലം: പോരുവഴി , ഏഴാംമൈൽ സെന്റ് തോമസ് റസിഡൻഷ്യൽ സെൻട്രൽ സ്കൂളിൽ സ്പോർട്സ് ഡേയുടെ ഭാഗമായി വിവിധ കായിക മത്സരങ്ങൾ നടത്തി. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം ശൂരനാട് പൊലീസ് സബ് ഇൻസ്പെക്ടർ കൊച്ചുകോശി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്ത് പതാക ഉയർത്തി. കുന്നത്തൂർ താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ബി.ബിനീഷ്, പ്രിൻസിപ്പൽ സുനിത കുമാരി ,വൈസ് പ്രിൻസിപ്പൽ ഷീജാ ജോർജ്, മാനേജർ ഡേവിഡ് തച്ചിരേത്ത് , സ്മിത തുടങ്ങിയവർ സംസാരിച്ചു.