കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പ്രണയം നടിച്ച് വശത്താക്കി ലൈംഗികാതിക്രമത്തിന് ഇരയാക്കിയ യുവാക്കളെ പള്ളിത്തോട്ടം പൊലീസ് പിടികൂടി. പട്ടത്താനം ഓറിയന്റ് നഗർ-18 ൽ പൂവക്കാട്ട് തൊടിയിൽ പദ്മജൻ (24), കിളികൊല്ലൂർ കോയിക്കൽ ശാസ്താംനഗർ-139 ൽ അഭി (24) എന്നിവരെയാണ് രണ്ട് വ്യത്യസ്ത കേസുകളിൽ പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പ്രണയം നടിച്ച് വശത്താക്കി ബൈക്കിൽ കയറ്റി ബീച്ചിലും മറ്റും കൊണ്ട് പോവുകയും അളൊഴിഞ്ഞ സ്ഥലങ്ങളിൽ എത്തിച്ച് ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു. പള്ളിത്തോട്ടം പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പോക്‌സോ ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.