കൊല്ലം: ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് ഇളമാട് ഗവ.ഐ.ടി.ഐയിൽ റഡ് റിബൺ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എയ്ഡ്സ് ബോധവത്കരണ പ്രചരണ ജാഥ നടത്തി. പ്രിൻസിപ്പൽ പി.സജിത ഫ്ലാഗ് ഒഫ് ചെയ്തു. തുടർന്ന് ബോധവത്കരണ ക്ലാസ്, കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി അവതരിപ്പിച്ച ഹ്രസ്വചിത്ര പ്രദർശനം തുടങ്ങിയവയും നടന്നു. ഗ്രൂപ്പ് ഇൻസ്ട്രക്ടർ എൻ.ഹരികൃഷ്ണൻ, ഇൻസ്ട്രക്ടർമാരായ എ.സുദേവ്, സിബിൻ സോമൻ, ശ്രീജ, ധന്യ, സൂപ്രണ്ട് ജി.ആർ.രഞ്ജിത്ത്, സ്റ്റാഫ് സെക്രട്ടറി നിതിൻ മോഹൻ, റഡ് റിബൺ ക്ലബ് അംഗങ്ങളായ അതുൽ രാജ്, ഷെഫീക്ക് എന്നിവരും പ്രവീൺ രാജ്, ബിനുരാജ്, മുരുകൻ, ശോഭ എന്നിവരും നേതൃത്വം നൽകി.