കരുനാഗപ്പള്ളി: സബ് ട്രഷറിയിലെ പെൻഷൻ വിതരണം സുഗമവും വേഗത്തിമാക്കുന്നതിനായി കെ.എസ്.എസ്.പി.യു രണ്ട് നോട്ട് എണ്ണൽ യന്ത്രങ്ങൾ വാങ്ങി നൽകി. കേരള സ്റ്റേറ്റ് പെൻഷണേഴ്‌സ് സർവീസ് യൂണിയൻ ഓച്ചിറ, കരുനാഗപ്പള്ളി ബ്ലോക്ക് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ കരുനാഗപ്പള്ളി സബ് ട്രഷറി സൂപ്രണ്ട് രാജേഷിനാണ് യന്ത്രങ്ങൾ കൈമാറിയത്. കെ.എസ്.എസ്.പി.യു സംസ്ഥാന കമ്മിറ്റി അംഗം മണപ്പള്ളി ഉണ്ണിക്കൃഷ്ണൻ, സംസ്ഥാന കൗൺസിലർ തോണ്ടലിൽ വേണു, വി.രാജശേഖരൻ ഉണ്ണിത്താൻ, ഡി.ശശി, ചന്ദ്രശേഖരൻ, തോപ്പിൽ ലത്തീഫ്, സിദ്ദിക്ക് എന്നിവർ പങ്കെടുത്തു.