 
എഴുകോൺ : നാലു ദിവസം നീണ്ടു നിന്ന എഴുകോൺ ഗ്രാമ പഞ്ചായത്ത് കേരളോത്സവം സമാപിച്ചു. സമാപന സമ്മേളനവും സമ്മാനദാനവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.രതീഷ് കിളിത്തട്ടിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ആതിര ജോൺസൺ അദ്ധ്യക്ഷനായി. ക്ഷേമകാര്യ ചെയർമാൻ ബീന മാമച്ചൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എസ്.എച്ച്.കനകദാസ്, മിനി അനിൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അഡ്വ.ബിജു എബ്രഹാം, ആർ.വിജയപ്രകാശ്, വി.സുഹർബാൻ, രഞ്ജിനി അജയൻ, ആർ.എസ്.ശ്രുതി, മഞ്ജുരാജ്, ലിജു ചന്ദ്രൻ, കെ.ആർ.ഉല്ലാസ്, ഗ്രാമപഞ്ചായത്ത് അസി.സെക്രട്ടറി ജി.ശങ്കരൻകുട്ടി, ഷംനു, ടി.ജെ.അഖിൽ തുടങ്ങിയവർ സംസാരിച്ചു. എഴുകോൺ വി.കെ.എം ക്ലബ് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി.