star-
നക്ഷത്ര നിർമാണത്തിലേർപ്പെട്ടിരിക്കുന്ന വടക്കേവിള യൂനുസ് കോളേജ് ഒഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജിയിലെ വിദ്യാർത്ഥികൾ

കൊട്ടിയം: വടക്കേവിള യൂനുസ് കോളേജ് ഒഫ് എൻജിനീയറിംഗിലെ

വിദ്യാർത്ഥികൾ നിർമ്മിച്ച നക്ഷത്രങ്ങൾ ഈ ക്രിസ്മസ് കാലത്ത് സ്വദേശത്തും

വിദേശത്തും തിളങ്ങും. കോളേജിലെ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ വിഭാഗത്തിന്റെ സംരംഭമായ റോബോട്ടിക്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് വിവിധ വർണങ്ങളിൽ പ്രകാശിക്കുന്ന നക്ഷത്രങ്ങൾ

നിർമ്മിക്കുന്നത്. ലാഭേച്ഛയില്ലാതെ കുറഞ്ഞ വിലയ്ക്ക് നക്ഷത്രങ്ങൾ വിതരണം ചെയ്യുകയാണ് ലക്ഷ്യം. കുട്ടികൾ നിർമ്മിച്ച എൽ.ഇ.ഡി സ്റ്റാറുകളുടെ ഉദ്ഘാടനവും പ്രദർശനവും എം.നൗഷാദ് എം.എൽ.എ നിർവഹിച്ചു.

കോളേജ് പ്രിൻസിപ്പൽ ഡോ.പി.ശ്രീരാജ്, ട്രസ്റ്റ് സെക്രട്ടറി ഷാജഹാൻ യൂനുസ്, ഇലക്ട്രോണിക്സ് വിഭാഗം അദ്ധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.