dcc-
ഡി.സി.സി ജനറൽ സെക്രട്ടറി അൻസർ അസീസ് നയിക്കുന്ന പൗര വിചാരണ യാത്രയുടെ ഉദ്ഘാടനം പോളയത്തോട്ടിൽ ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് നിർവഹിക്കുന്നു

കൊല്ലം: ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയാത്ത സർക്കാരിനെതിരെ ജനരോഷം ഉയരണമെന്ന് ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് പറഞ്ഞു. വടക്കേവിള ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഡി.സി.സി ജനറൽ സെക്രട്ടറി അൻസർ അസീസ് നയിക്കുന്ന പൗര വിചാരണ യാത്രയുടെ ഉദ്ഘാടനവും പതാക കൈമാറ്റവും പോളയത്തോട്ടിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സബ്സിഡി നൽകി വില വർധന പിടിച്ചുനിർത്താൻ സർക്കാരിന് കഴിയുന്നില്ല. വിഴിഞ്ഞം തുറമുഖത്തോടും കെ റെയിലിനോടും മാത്രമാണ് സർക്കാരിന് താത്പര്യം. വിലവർധന ആഗോള പ്രതിഭാസമാണെന്നാണ് കമ്യൂണിസ്റ്റുകാർ പറയുന്നത്. പാവപ്പെട്ടവന് പൊലീസ് സ്റ്റേഷനിൽ കയറിച്ചെല്ലാൻ കഴിയാത്ത സ്ഥിതിയാണ്. ലണ്ടനിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യാൻ പിണറായിയുടെ ഔദാര്യം വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജാഥാ ക്യാപ്റ്റൻ അൻസർ അസീസിന് ഡി.സി.സി പ്രസിഡന്റ് പതാക കൈമാറി. കോൺഗ്രസ് മുണ്ടയ്ക്കൽ മണ്ഡലം പ്രസിഡന്റ് വി.എസ്.ജോൺസൺ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിർവാഹക സമിതി അംഗം അഡ്വ.എ.ഷാനവാസ് ഖാൻ, വടക്കേവിള ശശി, ഡി.സി.സി ഭാരവാഹികളായ ജി.ജയപ്രകാശ്, എൻ.ഉണ്ണികൃഷ്ണൻ, എസ്.വിപിനചന്ദ്രൻ, എസ്.ശ്രീകുമാർ, അഡ്വ.ആനന്ദ് ബ്രഹ്മാനന്ദ്, ആദിക്കാട് മധു, കോൺഗ്രസ് ഇരവിപുരം ബ്ലോക്ക് പ്രസിഡന്റ് എം.നാസർ, കോൺഗ്രസ് വടക്കേ വിള മണ്ഡലം പ്രസിഡന്റ് ശിവരാജൻ വടക്കേവിള, മണക്കാട് മണ്ഡലം പ്രസിഡന്റ് രാജീവ് പാലത്തറ, കിളികൊല്ലൂർ മണ്ഡലം പ്രസിഡന്റ് കിളികൊല്ലൂർ സക്കീർ ഹുസൈൻ, പാൽ കുളങ്ങരമണ്ഡലം പ്രസിഡന്റ് സജു കിളികൊല്ലൂർ, മയ്യനാട് മണ്ഡലം പ്രസിഡന്റ് പി.ലിസ്റ്റൻ, ഇരവിപുരം മണ്ഡലം പ്രസിഡന്റ് എ.കമറുദീൻ, ജോസഫ് കുരുവിള, അഭിലാഷ് കുരുവിള, ജലജകുമാരി, ശാന്തിനി ശുഭദേവൻ, ജലജകുമാരി, അഡ്വ.ശുഭദേവൻ, പട്ടത്താനം സുരേഷ്, മുണ്ടയ്ക്കൽ സന്തോഷ് എന്നിവർ സംസാരിച്ചു.